Blogs

MURUGAN S SOCIAL WORKER & FOUNDER OF THERUVORAM NGO RECEIVING AMAZING INDIANS AWARD OF TIMES NOW 2015 FROM PRIME MINISTER NARENDRA MODI AT DELHI 14.01.2016

Posted on Feb 01 , 2016 by admin

https://www.facebook.com/Timesnow/videos/10156512957460311/

 

“ഓർമ്മകൾ ഉണ്ടയിരിക്കണം എന്നാണ് പറയുന്നത്”  അതെ എന്റെ ജീവിതത്തിലെ ഓരോ നിമിഷവും നിറഞ്ഞ ഓർമ്മകളുടെ സാന്നിദ്ധ്യമാണ് .

ഇന്ന് 32 മത്തെ വയസിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും സ്നേഹം തുളുമ്പുന്ന ആലിംഗനത്തൊടെ ടൈംസ്‌ നൗവ് ചാനലിന്റെ അമേസിംഗ് ഇന്ത്യ പുരസ്ക്കാരം എറ്റുവാങ്ങുബോൾ,

IMG_4358

 

ഞാൻ എന്റെ കുപ്പതോട്ടിയിലെ ബാല്യം ഒരു നിമിഷം ഓർത്തുപോയി . കണ്ണുകൾ നിറഞ്ഞ് പട്ടിണിയുടെ ചെറു ബാല്യം എന്നെ തൊട്ടുണർത്തി. വേദിയിൽ മുഖരിതമായ ഹർഷാരവങ്ങൾ ഒന്നും ഞാൻ അറിഞ്ഞില്ല. അറിഞ്ഞത് ഒന്ന് മാത്രം തെരുവിൽ അരക്ഷിതമായ വഴികളിൽ നിന്നും ഇന്ത്യ മഹാരാജ്യത്തിന്റെ തലസ്ഥനമായ ഇന്ദ്രപ്രസ്ഥത്തിൽ പ്രൗഡമായ വേദിയും രാഷ്ട്രനേതാക്കളും ,മാധ്യമ പ്രവർത്തകരും അടങ്ങിയ ജനസഞ്ചയവുമല്ല. എന്റെ കണ്ണീർ ബാല്യം തന്നെയാണ് ആയിരക്കണക്കിനു തെരുവ് ജീവിതങ്ങൾക്ക് അവരോട് ഞാൻ ഹൃദയപൂർവ്വം പറയുന്നു. ആത്മാർഥ ജീവിതം , സേവനം,നന്മകൾ അത് മാത്രമാണ് എന്നെ പോലെ ഒരു യുവാവിനു ഈ ലോകത്തിൽ ലഭിക്കുന്ന ഓരോ അംഗീകാരങ്ങളുടെയും പിന്നിൽ. ഇത് മൂന്നാം തവണയാണ് ഡൽഹി എന്ന ചരിത്രനഗരത്തിലേക്ക് രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങാൻ യാത്ര ചെയുന്നത്. 2011 ൽ ഹോപ്പ് എർത്ത് ഫൌണ്ടേഷൻ അവാർഡ് ലഭിച്ചപ്പോൾ തുടർന്ന് 2012 ൽ ഇന്ത്യൻ രാഷ്ടപതി പ്രണബ് മുഖർജിയിൽ നിന്നും കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയത്തിന്റെ സ്ത്രികൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ദേശിയ അംഗീകരം ലഭിച്ചപ്പോളും. മൂന്നാമത്തെ അവാർഡ് ടൈംസ്‌ നൗവ് ചാനലിന്റെ അമേസിംഗ് ഇന്ത്യ പുരസ്ക്കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞ 12 ന് നെടുംമ്പാശേരി വിമാനത്തവളത്തിൽ നിന്നും ഡൽഹിക്കുള്ള  വിമാനയത്രയിൽ ഭാര്യ ഇന്ദുവും എന്നോടപ്പം ഉണ്ടായിരുന്നു. എന്നാൽ ഒരു വയസുക്കാരൻ മകൻ ഹരിശങ്കറിനെ കുടെ കുട്ടാൻ കഴിഞ്ഞില്ലെന്ന ദുഖം ഒഴിയുന്നില്ല.ഡൽഹിയിൽ അതി കഠിനമായ തണുപ്പായിരുന്നു അവനെ കൊണ്ടുപോകാൻ കഴിയാതിരുന്നതിനു പുറകിലെ ചേതോവികാരം. എങ്കിലും വിമാനയത്രയും ഡൽഹി അശോക ഹോട്ടലിലെ താമസവും അവിടെ നടന്ന പ്രൌഡഗ്മ്ഭീരമായ അവാർഡ് ദാനചടങ്ങും അവിസ്മരണിയമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. രാഷ്ടപതി ഭവൻ, പ്രധാനമന്ത്രിയുടെ വസതി, പർലമെന്റ് മന്ദിരം തുടങ്ങിയ ചരിത്രം ഉറങ്ങുന്ന മണ്ണിൽ മൂന്ന് ദിനങ്ങൾ കഴിച്ചുകൂട്ടാൻ കഴിഞ്ഞത് ഒരു തെരുവ്ബാലന്റെ നടക്കാത്ത സ്വപ്നം മാത്രമാണെങ്കിലും,എനിക്ക് അത് ജീവിത യഥാർത്യമയിരുന്നു. എട്ടാം വയസിൽ എറണാകുളം മേനക ജംഗ്ഷനിലുള്ള ഓവൻ ബേക്കറിയുടെ ചില്ലുകൾക്ക് ഇപ്പുറത്ത് നിന്ന് അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നവർ രുചികരമായ ഭക്ഷണം കഴിക്കുന്നത് കണ്ട് കൊതിയുറി നിന്ന ബാല്യം. അവർ പകുതി മാത്രം കഴിച്ചാൽ മതി ദൈവമേ എന്ന് പ്രർഥിചിരുന്ന നാളുകൾ. പകുതി തിന്ന് ഉപേക്ഷിക്കുന്ന ബർഗർ കഷ്ണങ്ങളും കേക്കും കുപ്പത്തൊട്ടിയിൽ നിന്നും പെറുക്കി വിശപ്പടക്കിയ കുട്ടിക്കാലം ഇന്ന് അശോക ഹോട്ടലിൽ രണ്ട് രാപകലുകൾ അന്തിയുറങ്ങി ഭക്ഷണം കഴിച്ച് മടങ്ങി വന്നതും സ്വപ്നം മാത്രമല്ല ഇനിയും തെരുവ് ബാല്യങ്ങൾക്ക് ഞാൻ പ്രതീക്ഷയാണെങ്കിൽ എന്റെ മറക്കാത്ത മായാത്ത ഓർമ്മകൾ തനെയാണു അതിനു പിന്നിൽ ഉള്ളത് . ഇനിയും ഒരായിരം തെരുവ് മക്കൾക്ക് തെരുവിൽ നിന്ന് ഞാനും എന്റെ തെരുവോരവും കൈത്താങ്ങായി നിലകൊള്ളുമെന്ന് പ്രതിഞ്ജ ചെയുന്നു.

 

എന്ന്

ഓട്ടോ മുരുകൻ